പരവനടുക്കത്തും പരിസര പ്രദേശങ്ങളിലും
രാഷ്ട്രീയ സ്വയംസേവക സംഘ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച
റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ മാധവന്‍ നായര്‍ (88) അന്തരിച്ചു.
നാലുതവണ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗവുമായും ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.
പരവനടുക്കം ദീന്‍ ദയാല്‍ ഉപാദ്ധ്യായ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍ മാനായിരുന്നു. കോട്ടരൂവം ശ്രീ മഹാ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ തായന്നൂര്‍ മേലത്ത് കുഞ്ഞിരാമന്‍ നായരുടേയും കൂക്കള്‍ പൊന്നമ്മ അമ്മയുടേയും മകനാണ് .
