മൂന്നാം മൈല്‍:ശിവഗിരി ആര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിന്റെ പ്രകാശനം നടന്നു. ക്ഷേത്രം മേല്‍ശാന്തി ശ്രിനിധി വിജയ ഗംഗാധരന് നല്‍കി നിര്‍വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ ബാബു ധര്‍മപുരി അദ്ധ്യക്ഷനായി.സുരേന്ദ്രന്‍, ഹരിദാസ്, ഗോവിന്ദന്‍, രജിത്ത്, അജയകുമാര്‍, ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വിനര്‍ പി വി സുരേഷ് സ്വഗതവും വര്‍ക്കിഗ് ചെയര്‍മാന്‍ ഷിബു രാജ് നന്ദിയും പറഞ്ഞു. ശിവരാത്രി ആഘോഷം അതിവിപുലമായി വിവിധ താന്ത്രിക ആദ്ധ്യത്മിക സംസ്‌കാരിക കലാപാടികളോട് കൂടിനടത്താന്‍ തിരുമാനിച്ചു.
