മാവുങ്കാല്‍: കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 5,6,7,8 തീയതികളില്‍ നടക്കും. മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഇടക്കാല ജനറല്‍ യോഗം യോഗം ചേര്‍ന്നു. യോഗത്തില്‍ ദേവസ്ഥാന നവീകരണ പ്രവര്‍ത്തനത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി അഡ്വ. സി. വി. ദാമോദരന്‍ (ചെയര്‍മാന്‍), ജയന്‍ പാലക്കാല്‍ ( ജനറല്‍ കണ്‍വിനര്‍), ഗിരീഷ് താനത്തിന്‍ക്കാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ദേവസ്ഥാന പ്രസിഡന്റ് ബാബു താഴത്തിന്റെ അധ്യക്ഷനായി. സെക്രട്ടറി രവി ചന്ദ്രന്‍ കല്ലട സ്വാഗതവും കെ. വി രാജേഷ് നന്ദിയും പറഞ്ഞു.
