ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു; സിനിമ സംഗീത സംവിധായകനും പിന്നണി ഗായകനുമായ കമല്‍നാഥ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു

കരികടവ് കൈരളി വായനശാല ആന്റ് ഗ്രന്ഥാലയം മലയാളിയുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. സിനിമ സംഗീത സംവിധായകനും പിന്നണി ഗായകനുമായ കമല്‍നാഥ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ വി.കെ.രതീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥാലയം പ്രസിഡന്റ് പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക കലാകാരന്മാര്‍ ഗാനാലാപനം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി പി.ദാമോദരന്‍ സ്വാഗതവും താലൂക്ക് കൗണ്‍സില്‍ അംഗം എം സുരേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!