കായലടുക്കം നാടായ് മിന്നതറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം; നാല്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു

ഏഴാം മൈയില്‍: കായലടുക്കം നാടായ് മിന്നതറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി നാള്‍മരം
മുറിക്കല്‍ ചടങ്ങ് നടന്നു. നാടയ്മിന്ന തറവാട് കാരണവര്‍ കെ. നാരായണന്‍, കര്‍മ്മി മൊയാലം കെ.കൃഷ്ണന്‍, രാജന്‍ മരുതോം, കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ നായര്‍, കണ്‍വീനര്‍ വി. നാരായണന്‍ വയമ്പ്, വൈസ് ചെയര്‍മാന്‍ കരുണാകരന്‍ ഏളാടി, ജോയിന്റ് കണ്‍വീനര്‍ ബാലചന്ദ്രന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.സി മോഹനന്‍, സജിത്ത്, സന്ദീപ് കൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാതൃസമിതി പ്രവര്‍ത്തകര്‍ കളിയാട്ട മഹോത്സവ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങി നൂറ് കണക്കിന് ആളുകള്‍ ചടങ്ങിന് പങ്കെടുത്തു.

 

error: Content is protected !!