കോട്ടപ്പാറ: വെള്ളൂടാ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മാര്‍ച്ച് 2, 3 തീയ്യതികളിലായി നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു. ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.രാജന് കാരാക്കോട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.വി. ഭാസ്കരന്, യു. നാരായണന് നായര്‍, പി.കുഞ്ഞിരാമന്, എ.വേലായുധന്, പഞ്ചായത്തംഗങ്ങ ളായ കെ ശോഭ ഏച്ചിക്കാനം, ശ്രീജിത്ത് പറക്കളായി,കെ.വി. ബാലന്, എ.രാജന്, എന്നിവര്‍ പ്രസംഗിച്ചു. ടി.വി.കുഞ്ഞിക്കണ്ണന് സ്വാഗതവും, പ്രഭാകരന് തോണിക്കല്ല് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭരവാഹികളായി അഡ്വ.എ. മണികണ്ഠന് (ചെയര്മാന്),
സുഭാഷ് ചന്ദ്രന് വെള്ളുട (ജനറല്‍ കണ്‍വീനര്‍) , സതീശന്ഗതിക്കുണ്ട് (ട്രഷറര്‍), ഭാസ്ക്കരന്‍ ചെമ്പിലോട്ട് (സാമ്പത്തിക ചെയര്മാന്),
ദിലീപ് കാരാക്കോട് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാതൃസമിതി പ്രസിഡന്റായി അനിത കളത്തുങ്കാല്‍, സെക്രട്ടറി റീന കുഞ്ഞിക്കണ്ണന്, ട്രഷറര്‍ കാര്‍ത്ത്യായണി സജീവന് എന്നിവരെയും തെരഞ്ഞെടുത്തു.
