വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 61-ാം വാര്‍ഷികം ആഘോഷിച്ചു: വാര്‍ഷിക ആഘോഷവും നവീകരിച്ച ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 61-ാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക ആഘോഷവും നവീകരിച്ച ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും സിപിഐഎം ജില്ലാ സെക്രട്ടറി എം രാജാഗോപാലന്‍ എം എല്‍എ നിര്‍വ്വഹിച്ചു. വിശ്വഭാരതി യു എ ഇ കമ്മിറ്റി ഏര്‍പ്പെടുത്തിയ കാവേരിയമ്മ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദന ചടങ്ങ് സിപിഐഎം ഏരിയ സെക്രട്ടറി കെ രാജ്മോഹന്‍ നിര്‍വ്വഹിച്ചു. പൊതുസ്മശാനത്തിനായി ക്ലബ് വാങ്ങിയ സ്ഥലത്തിന്റെ രേഖ ക്ലബ് ഭാരവാഹികള്‍ക്ക് 60-ാം വാര്‍ഷിക സംഘടകസമിതി ഭാരവാഹികള്‍ കൈമാറി. സംഘാടക സമിതി രക്ഷധികാരി പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സബീഷ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി തുളസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ മഞ്ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ബിന്ദു, പഞ്ചായത്ത് മെമ്പര്‍ കെ വി സുകുമാരന്‍, ക്ലബ് സെക്രട്ടറി കെ. വി കുമാരന്‍, പ്രസിഡന്റ് ടി പി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഷനില്‍ കുമാര്‍ സ്വാഗതവും സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി വി അജയന്‍ നന്ദിയും പറഞ്ഞു.   സാംസ്‌കാരിക സമ്മേളനം ഡോ.പി. സരിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി പി. ജ്യോതിഷ് അധ്യക്ഷനായി. തുടര്‍ന്ന് ആലപ്പുഴ മരുതകം തീയേറ്റേഴ്സിന്റെ മാടന്‍ മോക്ഷം എന്ന നാടകവും അരങ്ങേറി

error: Content is protected !!