മഡിയന്‍കൂലോം പാട്ടുത്സവം: ആദ്യ തെയ്യംവരവ് ഇന്ന്

കാഞ്ഞങ്ങാട്: അഞ്ചുദിവസത്തെ മഡിയന്‍ കൂലോം ക്ഷേത്രപാലകക്ഷേത്ര പാട്ടുത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച പുറത്തെ ഴുന്നള്ളത്തും ആദ്യ തെയ്യംവരവും നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിനും രാത്രി എട്ടിനും പുറത്തെഴുന്നള്ളത്ത്, 10.30-ന് കലശ പൂജ, വൈകീട്ട് അഞ്ചിന് അജാനൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര ത്തില്‍നിന്നുള്ള തെയ്യംവരവ്, രാത്രി എട്ടിന് കളംവരയ്ക്കല്‍ (കാളരാത്രിയമ്മ-പച്ചവര്‍ണം), കാവ്പൂജ, കളംപൂജ. തിങ്കളാഴ്ച രാവിലെ 9.30-നും രാത്രി ഒന്‍പതിനും പുറത്തെഴുന്ന ള്ളത്ത്, രാവിലെ 11.30-ന് അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ദേവ സ്ഥാന(പഴയസ്ഥാനം)ത്തുനിന്ന് കാഴ്ചവരവ്, വൈകീട്ട് ആറിന് നെ രോത്ത് പെരട്ടൂര്‍കൂലോം, മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം, കല്യാല്‍മു ച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളില്‍നിന്നുള്ള തെയ്യം വരവ്, രാത്രി ഒന്‍ പതിന് കളം വരയ്ക്കല്‍ (ക്ഷേത്രപാലകന്‍-മഞ്ഞവര്‍ണം).ചൊവ്വാഴ്ച രാവിലെ 9.30-നും രാത്രി 9.30-നും പുറത്തെഴുന്നള്ള ത്ത്, 11-ന് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതിക്ഷേത്രത്തില്‍നി ന്നുള്ള തെയ്യം വരവ്, 11.30-ന് കിഴക്കുംകര പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്ന് കാഴ്ചവരവ്, വൈകീട്ട് നാലിന് അടോട്ട് പാ ടാര്‍കുളങ്ങര ദേവസ്ഥാന (പഴയസ്ഥാനം)ത്തുനിന്നുള്ള തെയ്യംവര വ്, രാത്രി 9.30-ന് കളംവരയ്ക്കല്‍ (കാളരാത്രിയമ്മ-പച്ചവര്‍ണം), കളം പാട്ട്, കളംപൂജ.ബുധനാഴ്ച രാവിലെ 9.30-നും രാത്രി 11.30-നും പു റത്തെഴുന്നള്ളത്ത്, രാത്രി 11.30-ന് കളം വരയ്ക്കല്‍ (കാളരാത്രിയമ്മയു ടെ ദാരികവധം-മഞ്ഞവര്‍ണം), കാവ്പാട്ട്, നാഗക്കളം, നാഗത്തോ റ്റം, കളംപൂജ. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരട്ടൂര്‍കൂലോം, മുളവി ന്നൂര്‍ക്ഷേത്ര തെയ്യസംഘങ്ങള്‍ തിരിച്ചുപോകുന്നതോടെ ഉത്സവം സമാപിക്കും.

 

error: Content is protected !!