നീലേശ്വരം : ചായ്യോത്ത് നവകലയുടെ ആറാം വാര്‍ഷികമാഘോഷിച്ചു.എം.രാജഗോപാലന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. എന്‍.വി. സുകുമാരന്‍ അധ്യക്ഷനായി. സംഗിത നാടക അക്കാദമി അംഗം രാജ് മോഹന്‍ നീ ലേശ്വരം, എം.രാജന്‍, കെ. കുമാരന്‍, പാറക്കോല്‍ രാജന്‍ , രവി പട്ടേന എന്നിവര്‍ സംസാരിച്ചു. ആദ്യ കാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ പി.വി.കുഞ്ഞിക്കണ്ണന്‍ എടയോടി,ത്രിതല പഞായത്ത് മെമ്പര്‍മാരായ പാറക്കോല്‍ രാജന്‍ , എം.രാജന്‍, എം.സുരേന്ദ്രന്‍, കെ.പി. മധുസൂദനന്‍,കെ . ധന്യ എന്നിവരെ സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജന്‍ അനുമോദിച്ചു. ടി. ഷാജി സ്വാഗതവും കെ.വി.ശശിധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ മരുതം തീയ്യറ്റര്‍ സിന്റെ മാടന്‍ മോക്ഷം നാടകം അരങ്ങേറി.
