വാഹനാപകടത്തില്‍ മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ കെ.വിനീഷിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി

കരിവെള്ളൂര്‍: വാഹനാപകടത്തില്‍ മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ കെ.വിനീഷിന്റെ കുടുംബത്തിന്
കുടുംബസഹായ ഫണ്ട് കൈമാറി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരിച്ചത്. കരിവെള്ളൂര്‍ തെരു – കുതിര് എ കെ ജി വായനശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ കുടുംബത്തിന് കൈമാറിയത്. കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രമേശന്‍ , വാര്‍ഡ് മെമ്പര്‍ കെ. ശോഭ, ഡിവൈഎസ്പി മാരായ സി കെ സുനില്‍കുമാര്‍, കെ. വിനോദ്കുമാര്‍, കെ ഇ പ്രേമചന്ദ്രന്‍, ചന്തേര ഇന്‍സ്പക്ടര്‍ കെ.പ്രശാന്ത് , കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍,കെ പി എ ജില്ലാ പ്രസിഡന്റ് പി പ്രകാശന്‍, കെ പി എച്ച് സി എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ വി പ്രദീപന്‍, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌റ് ടി.ഗിരീഷ് ബാബു, എ കെ ജി വായനശാല സെക്രട്ടറി കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി വി സുധീഷ് സ്വാഗതവും, കെ. പി.ഒ.എ. ജില്ലാ ജോ. സെക്രട്ടറി കെ.കെ. രതീശന്‍ നന്ദിയും, കെ പി എ ട്രഷറര്‍ കെ. അജിത്ത് കുമാര്‍ അനുശോചനവും പറഞ്ഞു.

 

error: Content is protected !!