കാഞ്ഞങ്ങാട്:വ്യാപാര മേഖലയില്‍ മികച്ച ആശയങ്ങളോട് പ്രവര്‍ത്തിക്കുന്ന കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ് കണ്‍വെന്‍ഷനും, സമിതിയുടെ ക്ഷേമനിധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വ്യാപാരം മിത്രല്‍ അംഗങ്ങളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സമിതി അംഗങ്ങള്‍ക്കുള്ള അനുമോദനവും നടന്നു. കാഞ്ഞങ്ങാട് സമിതി ഓഫീസില്‍ നടന്ന ചടങ്ങ് സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട വി വി രമേശന്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുറിയനാവി, അജാനൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ വി സുകുമാരന്‍ എന്നിവരെ ആദരിച്ചു.
അതോടൊപ്പംവ്യാപാരമിത്ര പദ്ധതിയില്‍ അംഗങ്ങളായ 69 ആളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
കാഞ്ഞങ്ങാട് പട്ടണത്തിന്റെ ഗതാഗത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും, ഗതാഗത പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും,വിവിധ സാധ്യതകള്‍ പരിഗണിച്ച് പട്ടണത്തില്‍ വണ്‍വേ സംവിധാനം ഉണ്ടാക്കണമെന്നും, ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിക്കുന്ന വന്‍കിട കമ്പനികളെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എം ഗംഗാധരന് അധ്യക്ഷനായി.വ്യാപാര മിത്ര ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ ശശിധരന് ‘കൈരളി പദ്ധതി വിശദീകരണം നടത്തി. വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സി അനിത ,വിവിധ യൂണിറ്റ് ഭാരവാഹികളായ ടി വി സുനില്‍, വി എം മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ബി മധുസൂദനന് സ്വാഗതം പറഞ്ഞു.
