പുല്ലൂര്‍: വേലാശ്വരം വിശ്വഭാരതി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് വേലാശ്വരം ഫെസ്റ്റിന് ഇന്ന് തുടക്കം. വൈകീട്ട് 6ന് എം രാജഗോപാലന്‍i എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കൃഷ്ണന് അധ്യക്ഷനാവും. നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും, ശ്മശാന രേഖ കൈ മാറ്റവും ജനപ്രതിനിധികള്‍ സ്വീകരണവും തുടര്‍ന്ന് ക്ലബ്ബിലെ കലാകാരന്മാരും കലാകാരികളും അവതരിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും. നാളെ വൈകീട്ട് 6 ന് സാംസ്കാരിക സമ്മേളനം. ഡോ.പി. സരിന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി പി. ജ്യോതിഷ് അധ്യക്ഷനാവും. തുടര്‍ന്ന് ആലപ്പുഴ മരുതകം തീയേറ്റേഴ്സിന്റെ മാടന് മോക്ഷം എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.
