പാലക്കുന്ന് : കേരള മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10, 11 തീയതികളില്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന 16- മത് സംസ്ഥാന പാര്‍വ്വതാരോഹണ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമനെ തിരഞ്ഞെടുത്തു. പുരുഷന്മാരുടെ ടീമിനെ ഉദുമയിലെ ശ്രീഹരി ശ്രീധരനും, വനിതാ ടീമിനെ കൊക്കാലിലെ ടി. വി. നിതികയും നയിക്കും.
മറ്റ് ടീം അംഗങ്ങള്‍ : ടി.നിഷാല്‍(പരവനടുക്കം),എ.അക്ഷയ് (പാക്യാര), എം.പി.ദീക്ഷിത് (പള്ളം), ഷാസില്‍ അബ്ദുല്‍ റഹ്‌മാന്‍ (മുക്കൂട്), കെ. പി. സയാന്‍ അബ്ദുള്ള (കോട്ടിക്കുളം), വിഘ്നേഷ് വിനോദ് (ചെമ്മനാട്), സനീന്‍ അഹമ്മദ് (ബേക്കല്‍), സലിം ഇബ്രാഹിം (കാസര്‍കോട്), പി. നിഹാല്‍ (ഉദയമംഗലം),എ. അഫ്രീദ് (എരോല്‍), അലി അഹമ്മദ് (കോട്ടിക്കുളം), അഭിനന്ദ് (അമ്പാപുരം), മുഹമ്മദ് ആസാദ് (ഹദ്ദാദ് നഗര്‍), മുഹമ്മദ് ഷാസില്‍ അബ്ദുള്ള (മുല്ലച്ചേരി), ഷൈമ (കാസര്‍കോട്), ടി. വി. അനഘ (കൊക്കാല്‍), എം. വി. നന്ദന (കാഞ്ഞങ്ങാട്),ദേവിക അശോക് (ചന്തേര), എം.വി. നമൃത(കാഞ്ഞങ്ങാട്), അബ്ദുല്‍ റഹ്‌മാന്‍ അശ്വാക്ക് (തെക്കില്‍), കെ. എസ്. അബ്ദുള്ള (ചെര്‍ക്കള), തേജസ് ആര്‍.ഷീജിത്ത് (ഉദുമ), കെ.എം. മുഹമ്മദ് തബ്ഷീര്‍ (ചേരൂര്‍), ഡി. കെ. അഞ്ജന (പള്ളം ).
