പടന്നക്കാട്: കുറുന്തുറില് യോഗ തെറാപ്പി – യോഗ പരിശിലനം ആരംഭിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി കുറുന്തുര് നാഗചേച്ചരി പ്രദേശിക ഓഫീസ് ഹാളില്‍ ആരംഭിച്ച യോഗ തെറാപ്പി , യോഗ പരിശിലനം വാര്‍ഡ് കൗണ്‍സീലര്‍ സജിത ഉദ്ഘാടനം ചെയ്തു.ടി കുമാരന് അധ്യക്ഷത വഹിച്ചു. കെ. അനിശന്‍, കെ. കരുണാകരന്, ശശികുമാര്‍, കെ. സുരേശന്, കെ. രാജേഷ്, യോഗ അദ്ധ്യാപകന് അശോക് രാജ് വെള്ളിക്കൊത്ത്, എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ ചെയര്പേഴ്സന് കെ.സുജിനി സ്വാഗതവും എ ഡി സ് പ്രസിഡന്റ് സുമലത നന്ദിയും പറഞ്ഞു.
കുറുന്തുറില് യോഗ തെറാപ്പി – യോഗ പരിശിലനം ആരംഭിച്ചു; വാര്‍ഡ് കൗണ്‍സിലര്‍ സജിത ഉദ്ഘാടനം ചെയ്തു
