കണ്ണൂര്‍ സര്‍വകലാശാല ഡി സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് : മാലിക് ദിനാര്‍ കോളേജ് ചാമ്പ്യന്മാരായി

മുന്നാട്: പീപ്പിള്‍സ് കോ – ഓപ്പറേറ്റിംഗ് ആര്‍ട്‌സ് & സയന്‍സ് കോളേജ് ആദിത്യം വഹിച്ച കണ്ണൂര്‍ സര്‍വകലാശാല ഡി സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് ജേതാക്കളായി നീലേശ്വരം മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജനുവരി 8,9 എന്നീ തീയതികളില്‍ നടന്ന മത്സരത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിനെ ഫൈനലില്‍ പരാജയപ്പെടുത്തി.വിജയികള്‍ക്കുള്ള സമ്മാനദാനം കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. എ.അശോകന്‍ നിര്‍വഹിച്ചു , ടൂര്‍ണമെന്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊഫസറുമായ സജിത്ത് അതിയാമ്പൂര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി വി അജയകുമാര്‍ ,എം ടി ബിജുമോന്‍, കെ.അജിത് പ്രകാശ്,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അനിരുദ്ധ്, ജോ. കണ്‍വീനര്‍ മുനീബ്,ശൈലേഷ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!