കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാത വികസനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും അശാസ്ത്രീയമായ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണമെന്നും . വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപെട്ട്
നടത്തി.ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പടന്നക്കാട് കൗണ്‍സിലറുമായ അബ്ദുള്ള പടന്നക്കാട് സ്വാഗതം പറഞ്ഞു. ധര്‍ണ്ണ യോഗം
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ എം കുഞ്ഞഹമ്മദ് അധ്യക്ഷ വഹിച്ചു. മുന്‍ കോണ്‍സിലറും ആക്ഷന്‍ കമ്മിറ്റി രക്ഷധികാരിയുമായ അബ്ദുല്‍ റസാക്ക് തയലക്കണ്ടി വിശദീകരണ പ്രഭാഷണം നടത്തി.കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍. വി വി രമേശന്‍,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍,എന്‍ പി ജാഫര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ,ലിസി ടീച്ചര്‍, കെ ജിഷ,പി അബൂബക്കര്‍,സീമ എന്‍ കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ സത്യന്‍, എം ഹസ്സൈനാര്‍ , കെ കെ ജാഫര്‍, എല്‍ ശംസുദ്ധീന്‍, ജോണ്‍ ഐമന്‍,ജമാഅത്ത് പ്രസിഡണ്ട് സി എച് മൊയ്തീന്‍ കുഞ്ഞി ,. വിവിധ കക്ഷി നേതാക്കന്മാരായ ബി ഹസ്സൈനാര്‍ ഹാജി, സി എച് അബ്ദുല്‍ രഹിമാന്‍, ഫരീദ് എല്‍ കെ, സി എം. എ ബകര്‍, എന്‍ പി സൈനുദ്ധീന്‍,എം എം നാരായണന്‍, കരുണാകരന്‍, ഹസീന ഹാശിം, റംല കടവത്ത്, ഇ കെ കെ പടന്നക്കാട്, ടി എം മുനീര്‍ എന്നിവര്‍ സംസാരിച്ചു.
