കാഞ്ഞങ്ങാട്: സിറ്റിയിലെ സ്വിഗ്ഗി പാര്‍ട്ണേഴ്സ് കൂട്ടായ്മ പണിമുടക്കുന്നു. അര്‍ഹമായ വേതനം ഉറപ്പാക്കുക, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച് നമ്മുടെ സേവന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുക, കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ പൈസ നല്‍കുക, ഓരോ ഓര്‍ഡറിനും കൃത്യമായ കിലോമീറ്റര്‍ കണക്കാക്കി പേയ്മെന്റ് നല്‍കുക, ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുക, നിലവിലെ ഇന്‍സെന്റീവ് നിരക്കുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, ഡെലിവറി പാര്‍ട്ണേഴ്സിന്റെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞ് മാന്യമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നും നാളെയുമായി പണിമുടക്കുന്നത്.
