നാഷണല്‍ ഹൈവേ അതോറിറ്റി മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഭാരതീയ വ്യാപാരി വ്യവസായി സംഘം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു;  ജില്ലാ സെക്രട്ടറി ഗുരുദത്ത് റാവു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: നാഷണല്‍ ഹൈവേ അതോറിറ്റി മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്) സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സെക്രട്ടറി ഗുരുദത്ത് റാവു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മേഘ കണ്‍സ്ട്രഷന്‍ മാവുങ്കാലില്‍ നടത്തുന്ന നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍
മാവുങ്കാലിലെ വ്യാപാരി സമൂഹം കട അടച്ച് വീട്ടില്‍ ഇരിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളയെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. ബി വി വി എസ് മാവുങ്കാല്‍ യൂണിറ്റ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബി ജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, എം പ്രശാന്ത്, രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സമ്പര്‍ക്ക പ്രമുഖ് ബാബു പുല്ലൂര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ടി രമേശന്‍, ഗീത ബാബുരാജ് മെമ്പര്‍, അജനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അര്‍ജുന്‍ യോഗി, സജി രാംനഗര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി പത്മനാഭന്‍, സെക്രട്ടറിമാരായ എം. പ്രദീപന്‍, വൈശാഖ് മാവുങ്കാല്‍, ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മിഥില,ബി വി വി എസ് നീലേശ്വരം യൂണിറ്റ് ട്രഷറര്‍ വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പി. അനന്തന്‍ സ്വാഗതവും മാവുങ്കാല്‍ യൂണിറ്റ് പ്രസിഡന്റ് പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!