കാഞ്ഞങ്ങാട് :കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ( കെ പി പി സി ) കാസര്‍കോട് ജില്ലാ കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ജനുവരി 9 പ്രവാസി ഭാരത് ദിവസ് പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നിബന്ധനകളില്ലാതെ മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമനിധി പെന്ഷന് ഏകീകരിച്ച് 5000 രൂപയാക്കി നല്‍കണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. കെ പി പി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ഹസൈനാര്‍, ഡി സി സി ജനറല്‍ സെക്രട്ടറി എം.സി. പ്രഭാകരന്, ഉദുമ ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഭക്തവത്സലന് , കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ചന്ദ്രശേഖരന് പി.വി , എ.വാസുദേവന്‍ നായര്‍ , ജോര്‍ജ് അലക്സാണ്ടര്‍ , കണ്ണന് കരുവാക്കോട്, രാജന് തെക്കേക്കര, ഫിറോസ് കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. പുതുതായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രവാസി കോണ്‍ഗ്രസ് അംഗങ്ങളായ ചെറുവത്തൂര്‍ കടാംങ്കോട് 15ാം വാര്‍ഡ് അംഗം കരുണാകരന് മുട്ടത്ത് , ഈസ്റ്റ് എളേരി 17-ാം വാര്‍ഡ് മെമ്പര്‍ അയൂബ്, നിലേശ്വരം രണ്ടാം വാര്‍ഡ് മെമ്പര്‍ വിനോദ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും, രാജന് തെക്കേക്കര നന്ദിയും പറഞ്ഞു.
