മുസ്ലീംലീഗ് നേതാവ് കുന്നുംങ്കൈയിലെ എ.ജി.അബ്ദുള്‍നാസര്‍ അന്തരിച്ചു

നീലേശ്വരം : ബങ്കളം ദിവ്യംപാറയില്‍ താമസിക്കുന്ന മുസ്ലീംലീഗ് നേതാവ് കുന്നുംങ്കൈയിലെ എ.ജി.അബ്ദുള്‍നാസര്‍(62)അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണം. മുസ്ലീംലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി അംഗം, കുന്നുംങ്കൈ പഞ്ചായത്ത് സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സമുന്നത നേതാവും കുന്നുംകൈ ഈസ്റ്റ് ജമാഅത്തിന്റെ ഭാരവാഹിയുമായിരുന്നു. ബങ്കളത്തെ കുഞ്ഞാസിയയാണ് ഭാര്യ. മക്കള്‍: നാജിയ, നാദിര്‍, നാസി. മരുമകന്‍: സമീര്‍(കൊളവയല്‍).

 

error: Content is protected !!