മാവുങ്കാല്‍: കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്കുള്ള വാഹനഗതാഗതം പാടെ ഇല്ലാതാക്കി കൊണ്ടുള്ള ദേശീയപാത നിര്‍മ്മാണം മാവുങ്കാലിലെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തി. മാ വുങ്കാല്‍ ജംഗ്ഷനില്‍ എത്തിയാല്‍ ഒറ്റവരി സര്‍വ്വീസ് റോഡിലെ വേണം വാഹനം കട ന്നുപോകേണ്ടത് വളരെ തിരക്കേറിയ റോഡിലെ വളരെ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. പുതുതായി നിര്‍മ്മിച്ച മേല്‍പാതയാണ് മാവുങ്കാലിന് ഇങ്ങ നെയൊരു ദുരിതമുണ്ടായത്.
മാവുങ്കാല്‍ ജംഗ്ഷന് വരെ കോണ്‍ക്രീറ്റില്‍ പാലം പണിതിരുന്നെങ്കില്‍ ഈ ഗതാഗത കുരുക്ക് ഒഴിവാക്കാമായിരുന്നു മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന നിലവിലെ സാഹചര്യം എന്നെങ്കിലും മാറു മെന്നപ്രതീക്ഷയിലാണ് നാട്ടുകാരും വ്യാപാരികളും. വര് ഷത്തിലേറെയായി സഹിക്കുന്ന ദുരിതത്തിന് മാറ്റമുണ്ടാവണം ദേശീയപാത നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചമട്ടാണ്.
വശങ്ങളിലെ വീടുകളിലേക്കുള്ള വഴികള്‍ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം വ്യാപാരികളുടെ ദയനീയ അവസ്ഥ ഇതെല്ലാം അധി കൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. ഓട്ടോ- ടാക്സസി ജീവനക്കാരുടെ ദയനീയസ്ഥിതി പല സ്ഥലങ്ങളിലായി നിര്‍മ്മാണത്തിന്റെ ഭാഗമായ മണ്‍കുന കള്‍ വലിയ കുഴികള്‍ ഇതെല്ലാം വലിയ അപകടങ്ങള്‍ക്ക് സാഹചര്യമൊരുക്കിയിരിക്കുകയാണ്. കമ്പനി അധികൃതരെ ബന്ധപ്പെടുമ്പോള്‍ ഉത്തരവാദി ത്വമില്ലാത്ത മറുപടിയാണ് പല പ്പോഴും ലഭിക്കുന്നത്.
മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയില്‍ ഒരു നല്ല നഗരത്തെയാണ് നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ബസ്സ്റ്റാന്റ് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ വരേണ്ടത് പകരം ഉള്ള സൗകര്യത്തെ പോലും നശിപ്പിച്ചിരി ക്കുകയാണ്. പല വിദ്യാലയങ്ങളിലെ കുട്ടികള്‍ ഒരുമിച്ച് ചേ രുന്ന ബസ് കാത്തിരിക്കുന്ന സ്ഥലം എല്ലാവരേയും വേദനിപ്പിക്കുന്ന കാഴ്ചയാണ്. വളരെ പ്രയാസപ്പെട്ടാണ് ബസ് കയറുന്നത്. നടന്നു പോകാന്‍ കഴി യാത്ത സാഹചര്യമാണ് നില വിലുള്ളത്. വലിയ അപകടസാധ്യതയുള്ള ഒരു സാഹചര്യമാ ണ് നിലനില്‍ക്കുന്നത് മേല്‍പാലത്തിന്റെ അടിയില്‍ കൂടി തോ ന്നിയത് പോലെ കടന്നുപോകു ന്ന വാഹനങ്ങള്‍ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെട്ട് പോകു ന്നത്. ഇത്രയേറെ ദുരിതമനുഭവിക്കുന്ന മറ്റൊരു നഗരം ഉണ്ടാ വില്ല.രാമക്ഷേത്രത്തിലേക്കുള്ള വഴി പൂര്‍ണ്ണമായി അടഞ്ഞനിലയിലാ ണ്.ഉദയംകുന്നിലേക്കുള്ള റോഡ് മുറിച്ചിട്ട് ഇതുവരേയും നേരെയാക്കിയില്ല. ഇതെല്ലാം കാണേണ്ടവര്‍ കാണാതെ പോവു കയാണ്. ഒരു തരത്തില്‍ പറ ഞ്ഞാല്‍ കണ്ണ് അടച്ച് ഇരുട്ടാക്കുന്ന ശൈലിയാണ് തുടരുന്നത്.
സായാഹ്ന ധര്‍ണ്ണ ഇന്ന്
മാവുങ്കാല്‍: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇ
ന്ത്യാ മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്ക്കെതി രെയും മേഘ കണ്സ്ട്രഷന് കമ്പനി ഓവുചാല്‍, സര്‍വീസ് റോഡ് നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) ഇന്ന് വൈകിട്ട് 5ന് മാവുങ്കാലില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും.
