പരപ്പ: ഈ മാസം 23 മുതല്‍ 26 വരെ പരപ്പയില്‍ നടക്കുന്ന 47-ാമത് സംസ്ഥാന സബ് ജൂനിയര്‍ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ അക്യുപംക്ചര് വിദഗ്ധന്‍ ഡോ സജീവ് മറ്റത്തില്‍ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്മാന് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി.ബാലകൃഷണന്, ജില്ലാ വോളീബോള്‍ അസോസിയേഷന് പ്രസിഡന്റ് റോയി മാത്യു, സെക്രട്ടറി വി.വി. വിജയമോഹനന്‍, പി. കനകരാജന്, വ്യാപാരി വ്യവസായി ഏകോപന സമിതിഭാരവാഹികളായ ടി.അനാമയന്‍ ,എം.പി. സലിം, റോട്ടറിക്ലബ് പ്രസിഡന്റ് റോയി ജോര്‍ജ്,സിജോ പി.ജോസഫ് എ.സി.എ.ലത്തീഫ്,കുഞ്ഞികൃഷ്ണന് കാളിയാനം, ബാലഗോപാലന് കാളിയാനം, കാനത്തില്‍ ഗോപാലന് നായര്‍, സി.വി.സന്തോഷ്കുമാര്‍, ടോപ് ടെന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ്ഷൈജന് ചാക്കോ, വി ഭാസ്ക്കരന്‍ ,ഷമീം പുലിയംകുളം. എന്നിവര്‍ സംസാരിച്ചു.
