കാഞ്ഞങ്ങാട്: സ്പോര്‍ട്സ് കൗണ്സിലുന്റെ അംഗീകാരത്തോടെ നടക്കുന്ന സംസ്ഥാന ബീച്ച് വടംവലി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അണ്ടര്‍ 17, അണ്ടര്‍ 19, സീനിയര്‍ വിഭാഗങ്ങളിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ സെക്ഷന്‍ ട്രയല്‍ ജനുവരി 11ന് രാവിലെ 9 മണി മുതല്‍ ജിവിഎച്ച്എസ്എസ് അമ്പലത്തറയില്‍ നടക്കും. സബ്ജൂനിയര് ബോയ്സ് 500 കിലോ വിഭാഗം, ഗേള്‍സ് 420 കിലോ വിഭാഗത്തിലും നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 2009 ജനുവരി 29-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.ജൂനിയര്‍ ബോയ്സ് 520 കിലോ വിഭാഗം, ഗേള്‍സ് 440 കിലോ വിഭാഗം നടക്കുന്ന മല്‍സരത്തില്‍ 2007 ജനുവരി 29-നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. സീനിയര്‍ വിഭാഗം പുരുഷന് 620 കിലോ വിഭാഗത്തിലും വനിത 480 കിലോ വിഭാഗത്തിലുമാണ് മല്‍സരം. മത്സരാര്‍ത്ഥികള്‍ ആധാറിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.കുടുതല്‍ വിവരങ്ങള്‍ക്ക്: 8133817024,9207 241459.
