നീലേശ്വരം -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് സമാപനമായി. കാഞ്ഞങ്ങാട് സംയുക്തമുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിയാറത്തിങ്കര ജമാഅത്ത് പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി. ശാഫി , സെക്രട്ടറി നിസാം പി.കെ, ഷാദുലി പി, അബ്ദുള്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ , സാധു സംരക്ഷണ കമ്മിറ്റി ട്രഷറര്‍ വി.മുഹമ്മദ് കുഞ്ഞി, വളണ്ടിയേഴ്സ് ക്യാപ്റ്റന്‍ അശ്റഫ്കണിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സയ്യിദ് സൈനുദ്ധീന്‍ ബുഖാരി കുരിക്കുഴി തങ്ങള്‍ മുഖ്യപ്രഭാഷണവും , കൂട്ടു പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്കി. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്റഫ് ചീന മ്മാടം സ്വാഗതവും, ഉറുസ് കമ്മിറ്റി ജോ: കണ്‍വീനര്‍ എ. മുസ്തഫ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും നടന്നു.
