ദേശീയ റോഡ് സുരക്ഷാ മാസാചരണവും അനുമോദനവും സംഘടിപ്പിച്ചു

കയ്യൂര്‍: ഇ കെ എന്‍ എം ഗവ: ഐ ടി ഐ കയ്യൂര്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘റോഡ് സുരക്ഷാ ജീവന്‍ രക്ഷാ’
ദേശീയ റോഡ് സുരക്ഷാ മാസാചരണവും,കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട സ്‌കൂട്ടര്‍ യാത്രികനെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അത്ഭുതകരമായി രക്ഷപെടുത്തിയ എ മുകേഷിനുള്ള
അനുമോദനവും സംഘടിപ്പിച്ചു.കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി ഉല്‍ഘാടനം ചെയ്തു.പ്രിന്‍സിപ്പള്‍ ഷാജി എം ആര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ സുരാഗ് സ്വാഗതം പറഞ്ഞു.
അനുമോദനവും വിഷയവതരണവും
കാഞ്ഞങ്ങാട് സബ് ആര്‍ ടി ഒ എം വി ഐ. എം വിജയന്‍
നടത്തി. പി ടി എ പ്രസിഡന്റ്
ഇ പി പ്രകാശന്‍,
രാജേഷ് എം ജൂനിയര്‍ സൂപ്രണ്ട്, എം വി ഐ.
കെ വി
ജയന്‍, എം
രാജേഷ്, പ്രോഗ്രാം ഓഫീസര്‍ എം
സമോജ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!