ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ 34,47, 777 രൂപ തട്ടിയെടുത്തു

കാസര്‍കോട് : ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം വഴി പരിചയപ്പെട്ട സൈബര്‍ തട്ടിപ്പുസംഘം മധ്യവയസ്‌കന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് സൈബര്‍ പോലീസ് കേസെടുത്തു. മംഗല്‍പാടി ഇച്ചിലാങ്കോട് ഉളിയ ഹൗസില്‍ സുരേഷ് ഷെട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 സപ്തംബര്‍ രണ്ടിനും 2025 ഡിസംബര്‍ 30 നുമിടയിലാണ് സംഭവം. ഷെയര്‍ ട്രേഡിങ്ങില്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെ കൊണ്ട് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളായി ആകെ 34,75,777 രൂപ അയപ്പിച്ച് 28,000 രൂപ മാത്രം തിരികെ നല്‍കി ബാക്കി തുകയായ 34,47, 777 രൂപയോ ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

 

error: Content is protected !!