പുഞ്ചിരിച്ച് ശാസ്ത്രം പഠിക്കാം: നെഹ്‌റു വിലെ പ്രദര്‍ശനത്തില്‍ സന്ദര്‍ശക പ്രവാഹം

പടന്നക്കാട്: ക്വാണ്ടം സയന്‍സ് എക്‌സിബിഷനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒരുക്കിയ ‘സയന്‍സ് ആന്‍ഡ് സ്‌മൈല്‍സ് ‘എന്ന പേരിലുള്ള വിശാലമായ ക്ലാസിക്കല്‍ സയന്‍സ് ഗാലറിയില്‍ ആയിരങ്ങളുടെ പ്രവാഹം. കണ്ടും തൊട്ടും ചെയ്തും പഠിച്ച് പഠനം രസകരവും, വിജ്ഞാന പ്രദവും ഗവേഷണാത്മകവുമാക്കുകയാ ന്‍ മത്സരിക്കുകയാണ് കുട്ടികള്‍.
നിത്യജീവിതവുമായി ബന്ധപ്പെട്ടും ക്ലാസുമുറിയില്‍ നിന്ന് പഠിക്കുന്നതുമായ ശാസ്ത്ര കാര്യങ്ങളാണ് കുട്ടികളും , പൊതുജനങ്ങളും കണ്ട് ആസ്വദിക്കുന്നത്. വിസമയ കിണര്‍, മേശയിലെ ല ,വിവിധ ഊര്‍ജ രൂപങ്ങള്‍ , ന്യൂട്ടന്‍സ് തേഡ് ലോ, ടെസ്ലകോയില്‍ , തന്മാത്രാഘടന , ഫ്‌ലോട്ടിംഗ് ബോള്‍, മാജിക് ടാപ്പ്, റൂബ്‌ഗോള്‍ബര്‍ഗ് മിഷ്യന്‍ , സീരീസ്, പാരലല്‍ കണക് ഷന്റെ വൈവിധ്യങ്ങള്‍ , രസകരമായ കാന്ത പരീക്ഷണങ്ങള്‍ ,നിറമുള്ള നിഴലുകള്‍ ,സ്റ്റേഷനറി വേവ് , ന്യൂട്ടന്‍സ് ക്രേഡില്‍, പടി ഇറങ്ങുന്ന സ്പ്രിങ്. ദര്‍പ്പണ വിശേഷം തുടങ്ങി അമ്പതോളം ശാസ്ത്ര പഠനനോപകരണങ്ങളുമാണ് സ്റ്റാളിലെ വിഭവങ്ങള്‍. ഓരോ ഉപകരണവും പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാവുന്ന ആകാംഷയും , അന്വേഷണവും , താത്പര്യവും ഈ സ്റ്റാളിനെ ഏറെ ജനകീയമാക്കുന്നു .എല്ലാ കാര്യങ്ങളും കുട്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ പാകത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍ ലൈവ് ആയി കാണിച്ച് കൊടുക്കുന്നുമുണ്ട്.പ്രശസ്ത ശാസ്ത്രധ്യാപകനും , സംസ്ഥാനശാസ്ത്ര പ്രചാരകനുമായ ദിനേഷ്‌കുമാര്‍ തെക്കുമ്പാടാണ് ഈ ഗാലറി ഒരുക്കിയിരിക്കുന്നത്. പടം : സയന്‍സ് ആന്‍ഡ് സ്‌മൈല്‍ എക്‌സിബിഷന്‍ സ്റ്റാളില്‍ നിന്ന്.

 

error: Content is protected !!