ഉദുമ: ഉദയമംഗലം കണിയാന്വളപ്പിലെ പരേതനായ കൃഷ്ണന്റെ ഭാര്യ കെ. ശൈലജ (68) അന്തരിച്ചു. പരേതരായ രാമന്റെയും കുഞ്ഞമ്മയുടെയും മകളാണ്. മക്കള്‍: പ്രസീത, പ്രസന്ന, പ്രദീപ് കുമാര്‍, പ്രമോദ് കുമാര്‍. മരുമക്കള്‍: വിനോദ് ചെറുവത്തൂര്‍, മധു ചെറുവത്തൂര്‍, നിഷിത കാസര്‍കോട്, ശ്രീലക്ഷ്മി മാങ്ങാട്. സഹോദരങ്ങള്‍: ലക്ഷ്മി പുത്തിലോട്ട്, ശ്രീധരന് മലാംകുന്ന്, രോഹിണി ഉദയമംഗലം, കാര്‍ത്യായണി നാലാംവാതുക്കല്, കുഞ്ഞികണ്ണന്‍ മലാംകുന്ന്, പുഷ്പലത ചെറുവത്തൂര്‍, പരേതനായ കുമാരന് മലാംകുന്ന്. സഞ്ചയനം ബുധനാഴ്ച്ച.
