ഉപ്പിലിക്കൈ മാരാര്‍ സമാജം സഹജം 2026 എന്ന പേരില്‍ കുട്ടികളുടെ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ മാരാര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ സഹജം 2026 എന്ന പേരില്‍ കുട്ടികളുടെ ക്യാമ്പ് നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. ബൈജു വൈക്കത്ത് ക്യാമ്പ് കൈകാര്യം ചെയ്തു. അനുമോദന സദസ് സിനിമാതാരം ഉണ്ണി ബാനം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
ഹിന്ദി സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ഹരിദ്വാറിലെ ബി വി പി എസ് ഡീമിഡ് സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ണററി ഡോക്ടറേറ്റ് നേടിയ കവി ആനന്ദകൃഷ്ണന്‍ എടച്ചേരി ,
പയ്യന്നൂരില്‍ വച്ച് നടന്ന വന്ദേ ബാലകൃഷ്ണം പരിപാടിയില്‍ വച്ച് സുവര്‍ണ്ണ മുദ്രയും, ‘വാദ്യ പഞ്ചാനന്‍’ ബഹുമതിയും കരസ്ഥമാക്കിയ പയ്യന്നൂര്‍ ബാലകൃഷ്ണ മാരാര്‍,
തളിപ്പറമ്പ് ശ്രീരാജരാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും ശ്രീ രാജരാജേശ്വര കലാരത്‌നാ പുരസ്‌കാരവും പട്ടുംവളയും നേടിയ വാദ്യകലാകാരന്‍ സന്തോഷ് മാരാര്‍ നീലേശ്വരം എന്നിവരെ
അനുമോദിച്ചു. ഗോപാലകൃഷ്ണമാരാര്‍,കാര്‍ത്യായനി മാരസ്യാര്‍, ശിവശങ്കര്‍ കക്കാട്ട്, ജ്യോതി ആനന്ദകൃഷ്ണന്‍, സന്തോഷ് കുമാര്‍, ചന്ദ്രശേഖരന്‍ കക്കാട്ട് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!