ബേക്കല്‍: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം തൃക്കണ്ണാട് സെന്ററിനായി നിര്‍മിച്ച പുതിയ കെട്ടിടം ശിവജ്യോതിഭവന്‍ ഉദ്ഘാടനം ചെയ്തു. പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഹുബ്ലി സബ് സോണ്‍ ഡയറക്ടര്‍ രാജയോഗി ബ്രഹ്‌മകുമാര്‍ ഡോ. ബസവരാജ രാജഋഷി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രഹ്‌മകുമാരി ഗീതാജി കുംട്ട അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എം എല്‍എ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍, മലാംകുന്ന് വാര്‍ഡ് അംഗം പി.ജയസന്ധ്യ, അഡ്വ.കെ.ശ്രീകാന്ത്, രാജലക്ഷ്മി സുരേന്ദ്രനാഥ് കോട്ടിക്കുളം, ബി.കെ.ശിവദാസ് തൃക്കണ്ണാട്, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആര്‍.വിദ്യാസാഗര്‍, രാജസ്ഥാന്‍ മൗണ്ട് അബുവിലെ രാജയോഗി ബ്രഹ്‌മകുമാര്‍ ധനഞ്ജയ് ഭായ്ജി, സീനിയര്‍ രാജ യോഗി പ്രാണേഷ് ഭായ്ജി മൈസൂര്‍ എന്നിവര്‍ സംസാരിച്ചു. ബി.കെ.വിശ്വേശ്വര്‍ജി മംഗളൂരു സ്വാഗതവും ബി.കെ.ആശാജി കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് സൗജന്യമായി സ്ഥലം നല്‍കിയ രാജലക്ഷ്മി സുരേന്ദ്രനാഥിന്റെ കുടുംബാംഗങ്ങളെ വേദിയില്‍ ആദരിച്ചു. രാജയോഗിനി ലീലാജി ദാവണ്‍ഗരെ പരമാത്മ പരിചയം നല്‍കി. ബി.കെ.വിജയലക്ഷ്മി കാസര്‍കോടിന്റെ നേതൃത്വത്തില്‍ രാജയോഗ മെഡിറ്റേഷനും നടത്തി. പയ്യന്നൂര്‍ സെന്ററിലെ ബി.കെ.ശാന്താജി പരിപാടി കോ- ഓര്‍ഡിനേറ്റ് ചെയ്തു. തൃക്കണ്ണാട് സെന്റര്‍ ഇന്‍ ചാര്‍ജ് ബി.കെ.ഗംഗാജി, നീലേശ്വരം സെന്റര്‍ ഇന്‍ ചാര്‍ജ് ബി.കെ.സുമാജി എന്നിവര്‍ നേതൃത്വം നല്‍കി. ബ്രഹ്‌മഭോജനവും ഒരുക്കി.
