വെള്ളിക്കുന്നത്ത് ഭഗവതി കാവ് ഉത്സവ ആഘോഷ നിധി ശേഖരണ ഉദ്ഘാടനം നടന്നു

വെള്ളിക്കോത്ത്: ഫെബ്രുവരി 23, 24,25 തീയതികളിലായി നടക്കുന്ന വെള്ളിക്കുന്നത് ഭഗവതി കാവ് ഉത്സവ ആഘോഷത്തിന്റെ വിജയത്തിനായുള്ള നിധി ശേഖരണ ഉദ്ഘാടനം ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്നു. വെള്ളിക്കുന്നത് ഭഗവതി കാവ് പ്രവാസി കൂട്ടായ്മയ്ക്കുവേണ്ടി സെക്രട്ടറി ബി. വിനയരാജ് കിഴക്കേ വെള്ളിക്കോത്ത്, എക്‌സിക്യൂട്ടീവ് അംഗം ബി. സുധീഷ് കിഴക്കേ വെള്ളിക്കോത്ത് എന്നിവര്‍ ചേര്‍ന്ന് ആദ്യ തുക ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എം. ആര്‍. സോമനാഥന്‍ നായര്‍ക്ക് കൈമാറി. തുടര്‍ന്ന് മറ്റ് പ്രമുഖ വ്യക്തികളും നാട്ടുകാരും അടക്കമുള്ള ഭക്തജനങ്ങള്‍ ഉത്സവ ആഘോഷ നിധിയിലേക്കുള്ള തുക കൈമാറി. ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് എം. ആര്‍. സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍, സെക്രട്ടറി കെ. കൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ പ്രസിഡണ്ട് മാരായ ദിവാകരന്‍ മാസ്റ്റര്‍, കോടോത്ത് നാരായണന്‍ നായര്‍, ക്ഷേത്രം ഖജാന്‍ജി കെ. വി.കൃഷ്ണന്‍, ആഘോഷ കമ്മിറ്റി ഖജാന്‍ജി പി.സത്യന്‍, മാതൃസമിതി പ്രസിഡണ്ട് ടി. യശോദാമ്മ, പി. ഇന്ദിരയമ്മ, ബി. ലക്ഷ്മണ പ്രഭു എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി ടി. സുധീഷ് സ്വാഗതവും ബി.കെ.പത്മനാഭന്‍ നന്ദിയും പറഞ്ഞു ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ആലമ്പാടി പദ്മനാഭ പട്ടേരി ഉത്സവ ആഘോഷങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കലവറ സമര്‍പ്പണം, ആചാര്യ വരവേല്‍പ്പ്, വിവിധ പൂജാദി കര്‍മ്മങ്ങള്‍, മാതൃ സമിതിയുടെ മെഗാ തിരുവാതിര, ഭജന പ്രദേശത്തെ കലാകാരന്മാരുടെ നൃത്ത സന്ധ്യ, സര്‍വ്വൈശ്വര്യ വിളക്കുപൂജ, ഇരട്ട തായമ്പക, വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും ഉള്ള തെയ്യം വരവ്, അന്ന പ്രസാദ വിതരണം, തിടമ്പ് നൃത്തം എന്നിവയും നടക്കും.

 

error: Content is protected !!