ഹോസ്ദുര്‍ഗ് പൂങ്കാവനം ശ്രീ കര്‍പ്പൂരേശ്വര ക്ഷേത്രത്തില്‍ ധനൂര്‍ മാസ ഉത്സവം നടന്നു; ശിവരാത്രിമഹോത്സവ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ദീപ നാഗരാജ് സൂര്യപ്രഭയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:- ഹോസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രത്തില്‍ ധനു മാസ തിരുവാതിര മേല്‍ശാന്തി രവിചന്ദ്ര അഗിത്തായയുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്നു. പാരമ്പര്യ ട്രസ്റ്റി മഞ്ജുനാഥ അഗിത്തായ,ആഘോഷകമ്മിറ്റി പ്രസിഡന്റ് എം. നാഗരാജ് നായിക്, സെക്രട്ടറി ടി. പി. ഗംഗാധരന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. ടി. രാംനാഥ് ഷെട്ടി, ദീപ നഗരാജ്, വൈസ് പ്രസിഡന്റ് സി. ഗണേശന്‍, ജോയിന്റ് സെക്രട്ടറി.വിവേക് ബാബു, പി അശോകന്‍, കെ. രാധാകൃഷ്ണന്‍, യുവജിത്, എസ് ടി ഗണേശന്‍ തുടങ്ങിയവര്‍ നിലവിളക്കു കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. ഉത്സവത്തിന്റെഭാഗമായി മൂകാംബിക ഹോസ്ദുര്‍ഗ്,നന്ദനം കാഞ്ഞങ്ങാട്, മയൂര കാഞ്ഞങ്ങാട്, ധ്വനി മേലാംകോട്ട്, ആരുദ്ര അതിയാമ്പൂര്‍, ടീം പൈരടുക്കം , മാര്‍ഗ്ഗഴി കാഞ്ഞങ്ങാട്, ശ്രീകൃഷ്ണ കവ്വായി, രാജേശ്വരി എല്‍ വി ടെമ്പിള്‍, വന്ദനം പീ സ്മാരകം, ടീം അതിയാമ്പൂര്‍, മര്‍ച്ചന്റ് വനിതാ വിങ്ങ്,തുടങ്ങിയ 14 ടീമുകളില്‍ നിന്നായി 160ആളുകളുടെ പങ്കാളിത്തത്തില്‍ തിരുവാതിര അരങ്ങേറി.വിശേഷാല്‍ ഗണപതി ഹോമം,മഹാപൂജ,നിറമാല തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു അതോടൊപ്പം ശിവരാത്രിമഹോത്സവ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ദീപ നാഗരാജ് സൂര്യപ്രഭയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.അത്താഴ പൂജക്ക് ശേഷം ലഘു ഭക്ഷണ വിതരണം നടത്തി.

 

error: Content is protected !!