പയ്യന്നൂര്‍:വിദ്യാഭ്യാസവും തൊഴില്‍ ക്ഷമതയും ലക്ഷ്യമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന എം.ആര്‍.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് പുതിയ ബ്രാഞ്ച് പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക യുവതലമുറയ്ക്ക് ഗുണമേന്മയുള്ള കരിയര്‍ ജോബ് ഓറിയന്റഡ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ഈ പുതിയ കേന്ദ്രം, വിദ്യാഭ്യാസ രംഗത്ത് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എം.ആര്‍.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡോക്ടര്‍ മനോജ് വി എന്‍ ഉദ്ഘാടനം ചെയ്തു. ഡിസിഇഒ പ്രസാദ് കരിച്ചേരി അധ്യക്ഷനായി. എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ മാനേജര്‍ ഹരിത അവതാരികയായി.
വിദ്യാഭ്യാസരംഗത്ത് എംആര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തൊഴില്‍ പരിശീലനങ്ങള്‍, പ്രായോഗിക പഠന രീതികള്‍, ഇന്‍ഡസ്ട്രി ഓറിയന്റഡ് കോഴ്‌സുകള്‍
വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ്, പ്രൊഫഷണല്‍ ട്രെയിനിങ്, കരിയര്‍ ഗൈഡന്‍സ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയാണ് പയ്യന്നൂര്‍ ബ്രാഞ്ച് ആരംഭിച്ചത്. മികവും പ്രായോഗിക പരിചയവും ഒരുമിച്ച് നല്‍കുന്ന പരിശീലന മാതൃകയാണ് എം ആര്‍ സില്‍ നല്‍കുന്നത് . അസാപ്പ് ജില്ലാ കോഡിനേറ്റര്‍ വിപിന്‍, എംആര്‍എസ് ഡയറക്ടര്‍ സജിത് കുമാര്‍, വിനോദ്, ശ്വേതാ, സജിന, പ്രിയ എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസ വിദഗ്ധന്മാര്‍ പങ്കെടുത്തു .
എംആര്‍എസ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഉമ്മുല്‍ അമീന സ്വാഗതവും
അഭിന്‍ നന്ദിയും പറഞ്ഞു .
