കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ കൃത്യമായിസ്ത്രീകളില്‍ എത്തിക്കുന്നതിനും തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആയി കുടുംബശ്രീ സംസ്ഥാന മിഷന്‍കുടുംബശ്രീ ജില്ലാ മിഷനും , കാഞ്ഞങ്ങാട്കുടുംബശ്രീ സി ഡി എസ് സെക്കന്റുമായി ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങളെ സമൂഹത്തിന്റെ ഉയര്‍ച്ചയില്‍ എത്തിക്കുന്നതിനും 2031 ഓടു കൂടി എല്ലാ മേഘലയിലും സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനം ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടു കൂടി ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം – എന്ന സന്ദേശവുമായി ഉയരെ നയിചേതന 4. 0 ന്റെ സി ഡി എസ് തല പരിശീലനം നടന്നു.
വേത നാധിഷ്ടിത തൊഴിലും സ്ത്രീ പദവിയും , ലിംഗവ്യത്യാസവും ലിംഗ പദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെന്റര്‍ പിന്തുണ സംവിധാനങ്ങള്‍,ഹാപ്പി കേരളം എന്നീ വിഷയങ്ങളിലായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന ക്ലാസ് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് – സെക്കന്‍ഡ് ചെയര്‍ പേഴ്‌സണ്‍ സുജിനി കെ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ ഗായത്രി ബാലന്‍, എ എം സജിത, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ‘ എന്‍ വി ദിവാകരന്‍ , സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ഇ ടി ശ്രീവിദ്യ, അക്കൗണ്ടന്റ് പി ഷീബ, എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ ആര്‍പി മാരായ പി പവിത്രി,കെ കെ ഗീത,ജനീരാജ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു .
