ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും: കെ എസ് എസ് പി എ

കാഞ്ഞങ്ങാട്: പാവപ്പെട്ട കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ സമൂഹത്തെ അവഗണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പെന്‍ഷന്‍ ആരുടേയും ഔദാര്യമല്ലെന്നും ആയത് യഥാസമയത്തു തന്നെ ലഭ്യമാക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പ്രസിഡന്റ് ബാബുരാജ് എന്‍ കെ , സെക്രട്ടറി കെ ബാലകൃഷ്ണന്‍ നായര്‍ പെരിയ , ട്രഷറര്‍ കെ കെ ഹരിശ്ചന്ദ്രന്‍ എന്നിവരും സഹഭാരവാഹികളും അധികാരമേറ്റ എടുത്തു. ജില്ലാ പ്രസിഡണ്ട് എം കെ ദിവാകരന്‍ ,ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ,നേതാക്കളായ കെ സരോജിനി , കെ കെ രാജഗോപാലന്‍,
കെ കുഞ്ഞികൃഷ്ണന്‍ പെരിയ, പി കെ ചന്ദ്രശേഖരന്‍ , കെ പീതാംബരന്‍ , എം കുഞ്ഞാമിന , കൃപലാനി പി എം. , രാമകൃഷ്ണന്‍ മോനാച്ച. , കെ ബലരാമന്‍ ,ഗോപി കാരാക്കോട്ട് , പിഗംഗാധരന്‍ , എം തങ്കമണി ,ആര്‍ ശ്യാമളാദേവി , എന്നിവര്‍ അനുമോദിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ സി പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം സുധാകരന്‍ , ഭാഗ്യലക്ഷ്മി പി ,സഹിതം പി പി എന്നിവര്‍ സംബന്ധിച്ചു..

 

error: Content is protected !!