കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിജയിച്ച സീനിയര്‍ സിററി സണ്‍സ് സര്‍വിസ് കൗണ്‍സില്‍ അംഗങ്ങളെ സംഘടന ആദരിച്ചു. എം.എന്‍ സ്മാരകത്തില്‍ നടന്ന യോഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു.
ടി.കൃഷ്ണന്‍ (കോ ടോം ബേളൂര്‍), എ.തമ്പാന്‍ (അജാനൂര്‍), വി.എം. കുമാരന്‍ ( പിലിക്കോട്), പി.ഓമന (മടിക്കൈ), പി.ഗോവിന്ദന്‍ ( കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), 100 വയസ്സ് തികഞ്ഞ കണ്ടം കുട്ടിച്ചാലിലെ കെ. പക്കീരന്‍ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, കാഞ്ഞങ്ങാട് മുന്‍ സിപ്പാലിറ്റി കൗണ്‍സിലര്‍ മിനിമോള്‍ , ബി.പി. അഗ്ഗിത്തായ എന്നിവര്‍ സംസാരിച്ചു. 2026 ലെ സംഘടനയുടെ മെബര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.കൃഷ്ണന്‍ മുതിര്‍ന്ന അംഗം കെ. പക്കീരന് നല്‍കി നിര്‍വഹിച്ചു.
വയോജന പെന്‍ഷന്‍ 5000 രൂപയാക്കുക. വയോജന വകുപ്പ് രൂപീകരിക്കുക, വയോവന്ദന സൗജന്യ ചികില്‍സാ പദ്ധതി ആരംഭിക്കുക, റെയില്‍വെ യാത്രാ ക്കൂലി ഇളവ് പുന:സ്ഥാപിക്കുക എന്നീ പ്രമേയങ്ങള്‍ അംഗീകരിച്ചു.
ജില്ലാ പ്രസിഡണ്ട് ബാലന്‍ ഓളിയക്കാല്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി തമ്പാന്‍ മേലത്ത് സ്വാഗതവും, ജോ.സെക്രട്ടറി വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
