കോട്ടിക്കുളം: പ്രജാപിത ബ്രഹ്മ കുമാരീസ് ഈശ്വര്യ വിശ്വവിദ്യാലയമായ ശിവജ്യോതി ഭവന് ഞായറാഴ്ച പകല്‍ 11 മണിക്ക്
ഉദ്ഘാടനം ചെയ്യും. തൃക്കണ്ണാട് ക്ഷേത്രത്തിന് പിറകിലാണ് ശിവജ്യോതി ഭവന് നിര്‍മിച്ചിട്ടുള്ളത്. വിശ്വവിദ്യാലയം ഡയറക്ടര്‍ രാജയോഗി ബ്രഹ്മകുമാര്‍ ഡോ. ബാസവരാജ രാജ ഋഷിയാണ് ഉദ്ഘാടകന്‍. ബ്രഹ്മകുമാരി നിര്‍മല അധ്യക്ഷയാകും. സി. എച്ച്. കുഞ്ഞമ്പു എംഎല് എ , പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന് , പി. ജയസന്ധ്യ, അഡ്വ. കെ. ശ്രീകാന്ത്, വി. ബാലകൃഷ്ണന് നായര്‍, രാജലക്ഷ്മി സുരേന്ദ്രനാഥ്, വി.ആര്. വിദ്യാസാഗര്‍ തുടങ്ങിയവര്‍ സംസാരിക്കും. 9.30 – ന് ബേക്കല്‍ പോലീസ് സ്റ്റേഷന് പരിസരത്ത് നിന്നും ശാന്തി യാത്ര പുറപ്പെടും.വരും ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ 10 വരേയും വൈകുന്നേരം നാല് മണി മുതല്‍ ൈവകുന്നേരം ഏഴ് മണിവ
രേയും സൗജന്യ മെഡിറേറഷന്‍ ക്ലാസ് ഉണ്ടാകും. കെ എസ് രാജലക്ഷ്മിയാണ് ഭുമി ദാനം നല്‍കിയത്. അടുത്ത കാലത്ത് അന്തരിച്ച കോട്ടിക്കുളത്തെ വി. ആര്. സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് രണ്ട് നില കെട്ടിടം നിര്‍മ്മിച്ചത്.
