ചരിത്രം പേറുന്ന പൂച്ചക്കാട് ബടക്കന്‍ തറവാട് വീട് ഇനി ഒരു ഓര്‍മ്മ….

ഒരു പ്രദേശത്തിന്റെ ചരിത്രം വീണുറങ്ങുന്ന ആ വീടും ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് ….

കാലഗതിയുടെ നിയോഗമെന്നോണം അത് പൊളിച്ചു മാറ്റപ്പെടുകയാണ് ….

പൂച്ചക്കാടിന്റെ കുലപതിയുടെ കുടുംബ വീട് ….

അതെ, പൂച്ചക്കാടിന്റെ ഹൃദയ ഭൂവില്‍ ഒരു നൂറ്റാണ്ട് കാലം തലയുയര്‍ത്തി നിന്ന ബടക്കന്‍ മമ്മിഞ്ഞി ഹാജിയുടെ മഹിത ഭവനം….പണ്ഡിത സൂര്യ തേജസ്സ് ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ പൂച്ചക്കാട്ടെ സേവനകാലത്ത് നിരന്തരം സന്ദര്‍ശിക്കാറുണ്ടായിരുന്ന വീട്. അത്‌പോലെ പല മഹല്‍ വ്യക്തിത്തങ്ങളുടെയും പാദ സ്പര്‍ഷം കൊണ്ടും അനുഗ്രഹീതമായ ഭവനം.

പൂച്ചക്കാടിന്റ ഗതിവിഗതികള്‍ക്ക് വേഗം പകര്‍ന്നയിടം ….
ബടക്കന്‍ മമ്മിഞ്ഞി ഹാജിയുടെ നേതൃ പാടവത്തിന്റെ നേര്‍ക്കാഴ്ച്ച ….

ഇവിടെയെത്താത്ത വിഷയങ്ങള്‍
ഇല്ലായിരുന്നു നാട്ടില്‍, ഞൊടിയിടയില്‍ തീര്‍പ്പാവാത്ത
പ്രശ്‌നങ്ങളും ….

പൂച്ചക്കാടിന്റെ പൊതു മണ്ഡലത്തെ ധന്യമാക്കിയതോ അല്ലാത്തതോ ആയ ആ വീട്ടില്‍ ജനിച്ചു വളര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞുപോയ ചില പേരുകള്‍ പരാമര്‍ശിക്കാതെ വയ്യ ….അദ്ദേഹത്തിന്റെ മക്കള്‍.
അബ്ദുറഹിമാന്‍ ….
ഇബ്രാഹിം ….
കുഞ്ഞാമദ് ….
ഹൈദര്‍ ….
നഫീസ…

അത്‌പോലെ അദ്ദേഹത്തിന്റെ സഹധ ര്‍മ്മിണി ആയിഷ ആലക്കോടന്‍. പള്ളിക്കരയിലെ അതിഘായന്‍ ആലക്കോടന്‍ അബ്ദുറഹിമാന്‍ ഹാജിയുടെ മകള്‍.

ബടക്കന്‍ കുഞ്ഞബ്ദുള്ള തെക്കുപുറം, ബടക്കന്‍ ബീഫാത്തിമ ബേക്കല്‍, ബടക്കന്‍ ഹസ്സൈനാര്‍ തെക്കുപുറം, ബടക്കന്‍ മറിയകുഞ്ഞി പട്‌ല, ബടക്കന്‍ അസീസ് പൂച്ചക്കാട് എന്നിവരാണ് കുടുംബത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഒന്നാം തലമുറക്കാര്‍.

കാലത്തിന്റെ കുത്തൊഴുക്കിലും ക്ലാവു പിടിക്കാത്ത ഓര്‍മ്മകളായി
ബടക്കന്‍ തറവാടിന്റെ ചരിത്രം സ്മൃതിപഥങ്ങളില്‍ നിഴലിട്ടു നില്‍ക്കുക തന്നെ ചെയ്യും ….

 

error: Content is protected !!