കാഞ്ഞങ്ങാട് -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് തുടക്കമായി. സമസ്ത സംസ്ഥാന പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജമാഅത്ത് ട്രഷറര്‍ വി. ശാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി യു എ ഇ ശാഖാ ട്രഷറര്‍ മുനീര്‍ സി എച്ച്, ജമാഅത്ത് ജോ സെക്രട്ടറി ഹനീഫ തക്ബീര്‍ , ശകീര്‍ ഹുസൈന്, ടി. ഫസല്‍, വി.അബ്ദുള്‍ ഖാദര്‍, ജമാഅത് കമ്മിറ്റി പ്രസിഡന്റ് അശ്റഫ് ആശ്റഫി ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ഉറുസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ എന്‍ പി സ്വാഗതവും, ജോ: കണ്‍വീനര്‍ എ.കെ. അവറാന് കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും നടന്നു.
