കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം പുതുവര്‍ഷമാഘോഷിച്ചു.കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി രമേശന് പരിപാടി ഉദ്ഘാടനം ചെയ്തു. .പ്രസിഡന്റ് ഫസലുറഹ്മാന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എ.ഡി ലത, പെരിയ എസ്.എന്‍കോളേജ് ചെയര്മാന് സി.രാജന് പെരിയ, ഹോസ്ദുര്‍ഗ് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എം ഹസൈനാര്‍, സെക്രട്ടറി എ വി പ്രദീപന്, ജില്ലാ കമ്മിറ്റിയംഗം കെ.വി രവി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേക്ക് വിതരണവും നടന്നു . പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു.
