പുതുകൈ: നരിക്കാട്ടറ-ചൂട്ടുവം റോഡില്‍ പൊതു സ്ഥലത്ത് മദ്യപാനം നടത്തുന്നതും, വഴിയാത്ര തടസ്സം ചെയ്യുന്നത് ചോദ്യം ചെയ്ത സ്ഥലമുടമയായ കര്‍ഷകനെ ക്രൂരമായി മര്‍ദ്ദിക്കുകയും, കൈ ഒടിക്കുകയും ചെയ്തതില്‍ പോലീസ് കേസെടുത്തു.
പുതുക്കൈ ചൂട്ടുവത്തെ പാചക വിദഗ്ധന്‍ കൂടിയായ ഗോപാലകൃഷ്ണനാണ് (50) ക്രൂര മര്‍ദനത്തിന് ഇരയായത്.
ഗോപാലകൃഷ്ണന്റെ പരാതിയില്‍ നരിക്കാട്ട് പത്മനാഭന്റെ മകന്‍ രാജേഷ്,ബാലന്റെ മകന്‍ വിജേഷ്,അജേഷ് തുടങ്ങിയവരുടെ പേരില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
