ഏകാഭിനയ മത്സരത്തില്‍ രാം ദ്രൗപത് കൃഷ്ണക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം

ചാലിങ്കാല്‍: മൊഗ്രാല്‍പുത്തൂരില്‍ നടന്ന ജില്ലാതലസ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഏകാഭിനയ മത്സരത്തില്‍
രാം ദ്രൗപത് കൃഷ്ണ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. മോട്ടിവേഷണല്‍.
പെരിയ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിയാണ് ദ്രൗ പത്. മുന്‍പ് ദ്രൗപ തും സഹോദരന്‍ രാം ധ്രുവിന്‍ കൃഷ്ണയും മോണോആക്ടില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാസര്‍കോട് എഎസ്പി ഓഫിസില്‍ സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററായ സ്പീക്കറും, സോഷ്യല്‍ പോലീസിംഗിന്റെ ചുമതലയുമുള്ള സബ്ബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ ചാലിങ്കാലിന്റെയും, ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക ബിന്ദുവിന്റെയും മകനാണ്.

error: Content is protected !!