കാഞ്ഞങ്ങാട് : രാജ്യം എന്താണെന്നും രാജ്യത്തെ ജനങ്ങളെ എങ്ങനെ സേവിക്കണമെന്നും നമുക്ക് വഴികാട്ടിത്തന്ന ഭാരതത്തിന്റെ കരുത്തുറ്റ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനത്തോടനുബന്ധിച്ച് കര്‍ഷക മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി
പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു കര്‍ഷക മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് അശോകന്‍ കുയ്യങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ മുണ്ടപ്ലാവ്, രവി ഒടയംഞ്ചാല്‍,സത്യന്‍ പടന്നക്കാട് മറ്റു ഭാരവാഹികളും സംബന്ധിച്ചു.
