പെരിയ :പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം – കോണ്‍ഗ്രസ് അന്തര്‍ധാരയുടെ ഭാഗമെന്ന് ബി ജെ പി. പെരിയ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ അഡ്വ.എന്‍.കെ.ബാബുരാജിനെ സിപിഎം അംഗം നളിനിയുടെ വോട്ട് അസാധുവാക്കി ജയിപ്പിച്ചത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ കല്ല്യോട്ട് രക്ത സാക്ഷികളോട് നീതി പുലര്‍ത്തണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.
ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഭരണ സമിതിതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച ബിജെപി അംഗം വിട്ടുനിന്നതിനെതിരെ കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപി കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി അന്തര്‍ധാര ഉണ്ടെന്ന് പരസ്യപ്രസ്താവന നടത്തുകയുണ്ടായിരുന്നു. പക്ഷേ ശനിയാഴ്ച ബിജെപിയുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുത്തു മിനുട്‌സില്‍ഒപ്പിട്ടിരുന്നെങ്കില്‍ സിപിഎം ഏകപക്ഷീയമായി അധികാരത്തില്‍എത്തുമായിരുന്നു. സിപിഎം -കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാന രഹിത മാണെന്ന്ബി.ജെ.പി പുല്ലൂര്‍ – പെരിയ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു
