കല്യാണ്‍ റോഡ് ശ്രീ കൊറഗജ്ജന്‍ ദേവസ്ഥാനം കളിയാട്ട മഹോല്‍സവം: ഫെബ്രുവരി 28 ന്; സാമ്പത്തിക സമാഹരത്തിനുള്ള ആദ്യ ഫണ്ട് പ്രവാസിയും കയനാടന്‍ കേംപ്ലക്‌സ് ഉടമയുമായ കെ.പി.സുകുമാരന്‍ ആഘാഷ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി

മാവുങ്കാല്‍: കല്യാണ്‍ റോഡ് ശ്രീ കൊറഗ ജ്ജന്‍ ദേവസ്ഥാന.പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 2026 ഫെബ്രവരി 28 ന് വിവിധങ്ങളായ പരിപാടികളോടെ നടക്കും. അനുബന്ധ പരിപാടിയുടെ ഭാഗമായി സാമ്പത്തിക സമാഹരണത്തിനുള്ള ആദ്യ ഫണ്ടിന്റെ ഉദ്ഘാടന കര്‍മ്മം ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്നു. പ്രവാസിയും കയനാടന്‍ കോപ്ലക്‌സ് ഉടമയുമായ കെ.പി സുകുമാരന്‍. വാഴക്കോട് ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഷിജു തട്ടില്‍,സനിത്ത്, ജിനേഷ്,എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.ദേവസ്ഥാനത്തിലെ മുതിര്‍ന്ന അംഗം ജയന്തി അമ്മ കൂട്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ദേവസ്ഥാന പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് പരിപാടികള്‍ വിശദീകച്ചു. ഭാരവാഹികളായ അശോകന്‍ മുട്ടത്ത്, എന്‍.ശിവകുമാര്‍ ശിവശക്തി,ക്ഷേത്ര പൂജാരിമാരായ ശശിധരന്‍, പ്രദീപ്, ബാബു തട്ടില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും നാട്ടുകാരും മാതൃസമിതി അംഗങ്ങളും സംബന്ധിച്ചു.

 

error: Content is protected !!