കാഞ്ഞങ്ങാട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ക്രിസ്തുമസ് പുതുവല്‍സരം ആഘോഷിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാഓഫീസില്‍ നടന്ന കൃസ്തുമസ് പുതവല്‍സര ആഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന അംഗവും മുന്‍ ചെയര്‍മാനുമായ ബിആര്‍ ഷേണായി കേക്ക് മുറിച്ചു മധുരം നല്കി. ജില്ലാ ചെയര്മാന് കെ വിനോദ് അധ്യക്ഷനായി . സംസ്ഥാന കമ്മറ്റിയംഗം എച്ച് എസ് ഭട്ട്, ജില്ലാ സെക്രട്ടറി ടി കെ നാരായണന്, ശോഭന ശശീധരന്, എം സുദില്‍ സംസാരിച്ചു ട്രഷറര്‍ എന്‍എസ് സുരേഷ് നന്ദിപറഞ്ഞു
