വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരിച്ചു

ചെറുവത്തൂര്‍ : വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരണപ്പെട്ടു. തിമിരിയില്‍ വാടക വീട്ടില്‍ താമസക്കാരിയും കരിന്തളം വരയില്‍ സ്വദേശിനിയുമായ സാവിത്രിയാണ് (47) മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പ് തിമിരിയിലെ വാടക വീട്ടില്‍ ആത്മഹത്യാശ്രമം നടത്തുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ സാവിത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്നലെ രാവിലെ മരണപ്പെട്ടത് .പരേതരായ കുഞ്ഞമ്പു- ജാനകി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് : എം സുരേശന്‍. മക്കള്‍: സുമേഷ്, മഞ്ജിമ. മരുമക്കള്‍: അരുണ്‍ കുമാര്‍, ഐശ്വര്യ. സഹോദരങ്ങള്‍: പുഷ്പ, ലക്ഷ്മി. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കരിന്തളം വരയിലെ വീട്ടിലെത്തിച്ച മൃതദേഹം കൊണ്ടോടി പൊതുമശാനത്തില്‍ സംസ്‌കരിച്ചു.

 

error: Content is protected !!