രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്ര ഒറ്റത്തറ കളിയാട്ട മഹോത്സവത്തിന് തുടക്കമായി; വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തി

രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര ത്തില്‍ നടന്നുവരുന്ന ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 29ന് തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തി. രക്തജാതന്‍, അടുക്കത്ത് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങളാണ് ഒറ്റത്തിറ കളിയാട്ട മഹോത്സവം നടക്കുന്ന കുഞ്ഞി പറമ്പ് സന്നിധിയില്‍ അരങ്ങില്‍ എത്തിയത്. രാത്രി കിടങ്ങലും വിവിധ തെയ്യങ്ങളുടെ തോറ്റവും എഴുന്നള്ളത്തും നടന്നു. തുടര്‍ന്ന് നാരന്തട്ട തറവാട്ടില്‍ പൊട്ടന്‍ തെയ്യം കൂടലും, രക്തജാതന്റെ പുറപ്പാടും പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും നടന്നു.കലാ പരിപാടികളും അരങ്ങേറി. ഡിസംബര്‍ 30ന് വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തും. ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 31ന് സമാപിക്കും

 

error: Content is protected !!