മടിയന്‍ കൂലോം പാട്ടു ഉത്സവം കിഴക്കുംകര ഇളയിടത്ത് കുതിര് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് ഓല കൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്:ഉത്തര കേരളത്തിലെ പ്രശസ്തമായ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ ജനുവരി 11 മുതല്‍ 15 വരെ നടക്കുന്ന പാട്ടു ഉത്സവത്തിന്റെ മുന്നോടിയായി കിഴക്കുംകര ഇളയിടത്ത് കുതിര് പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനത്ത് ഓലക്കൊത്തല്‍ ചടങ്ങ് നടന്നു. പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥനം കളരിക്കാല്‍ തറവാട്ടിലാണ് ഓല നടന്നത്.തുളിച്ചേരി കുമ്മനാര്‍ കളരി മുത്തച്ഛന്‍,ഇളയച്ഛന്‍ ,പാരമ്പര്യ ജ്യോതിഷ, ദേവസ്ഥാനം ആചാരസ്ഥാനികര്‍, ദേവസ്ഥാനം ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!