റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും

കാസര്‍കോട് : റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് മുതല്‍ ബുധന്‍ വരെ ജിവിഎച്ച് എസ്എസ് മൊഗ്രാലില്‍ നട ക്കും. 13 വേദികളിലായി 238 ഇനങ്ങളില്‍ 3953 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. യുപി വിഭാഗത്തില്‍ 1128 കുട്ടികളും ഹൈസ്‌കൂളില്‍ 1404 പേരും ഹയര്‍സെക്കന്‍ഡറി വി ഭാഗത്തില്‍ 1421 കുട്ടികളുമാണ് മത്സരിക്കുക. ഇന്നലെ വൈകിട്ട് വിളംബര ഘോഷയാത്ര നടന്നു. പ്രചാരണ പരിപാടി കളുടെ ഭാഗമായുള്ള സാമൂഹിക മാധ്യമ കാംപെയ്ന്‍ സമാ പിച്ചു. 13 വേദികളാണ് സ്‌കൂളിലും പരിസരപ്രദേശങ്ങളിലുമായി സജ്ജമാക്കിയിട്ടുള്ളത്. കലോത്സവ നഗരിയില്‍ കര്‍ശന പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചപ്പുചവറുകള്‍ ശേഖരിക്കാന്‍ ഓലക്കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം നടപ്പാക്കാന്‍ ഹരിത വൊളന്‍ റിയര്‍മാരും തയ്യാറായി. 29 മു തല്‍യാത്രാവാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
വാഹന പാര്‍ക്കിങ്ങിനായി ദേ ശീയപാതയുടെ ഇരുവശങ്ങളും ഉപയോഗിക്കും. ദിവസവും 2,500 പേര്‍ക്ക് പ്രഭാതഭക്ഷണം നല്‍കും.ആദ്യദിനം 5,600 പേര്‍ക്കും ര ണ്ടാംദിവസം 5000 പേര്‍ക്കും മൂന്നാംദിനം 7000 പേര്‍ക്കും ഉ ച്ചഭക്ഷണം നല്‍കും. ഇതിനായി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു. പാലുകാച്ചല്‍ ചടങ്ങ് നടന്നു.മൊഗ്രാല്‍ സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഫ്‌ളാഷ് മോബ്, ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റുമായി സഹകരിച്ച് ഇശല്‍ വിരുന്ന്, പ്രചാരണ വീഡിയോ മത്സരം, ലോഗോ തയ്യാറാക്കല്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. എ. കെ. എം.അഷ്‌റഫ് എംഎല്‍ എ, ടി. വി. മധുസൂദനന്‍, പി. എസ്. ബിനി, ജെ. ജയറാം,ലത്തീഫ് കൊപ്പളം, കല്ലമ്പലം നജീബ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ഇര്‍ഷാദ്, ആരിഫ്, ക രീം റിയാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

error: Content is protected !!